Wednesday, January 18, 2012

പകര്‍പ്പവകാശ നിയന്ത്രണം

അമേരിക്കയില്‍ പകര്‍പ്പവകാശനിയമത്തിനെതിരെയുള്ള പ്രതിഷേധത്തിന്റെ ഭാഗമായി വിക്കിപീഡിയ സൈറ്റ്    ഇംന്ന്      പ്രവര്‍ത്തിച്ചില്ല. അമേരിക്കന്‍ കോണ്‍ഗ്രസ്സിന്റെ പരിഗണനയിലുള്ള പകര്‍പ്പാവകാശ നിയന്ത്രണ നിയമങ്ങള്‍ക്കെതിരായ പ്രതിഷേധത്തിന്റെ ഭാഗമായിട്ടായിരുന്നു വിക്കിപീഡിയയുടെ ഈ 'പിന്‍മാറ്റം'. വിക്കിപീഡിയയെ ആശ്രയിച്ച് ഗൃഹപാഠംചെയ്യുന്ന കുട്ടികള്‍ നേരത്തേ അവ ചെയ്തുവെക്കണമെന്ന് വെബ്‌സൈറ്റിന്റെ സ്ഥാപകന്‍ ജിമ്മി വെയില്‍സ് 'ട്വിറ്റര്‍' സന്ദേശത്തില്‍ അഭ്യര്‍ഥിച്ചിരുന്നു.
പ്രതിഷേധത്തിന്റെ ഭാഗമായി പ്രത്യക്ഷപ്പെട്ട വിക്കിപീഡിയ പേജിലുള്ള പ്രസ്താവന ഇങ്ങനെ : 'കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി മാനവചരിത്രത്തിലെ ഏറ്റവും ബൃഹത്തായ വിജ്ഞാനകോശം സൃഷ്ടിക്കാന്‍ കോടിക്കണക്കിന് മണിക്കൂര്‍ നമ്മള്‍ യത്‌നിച്ചു. തുറന്ന ഇന്റര്‍നെറ്റിനെ മാരകമായി പരിക്കേല്‍പ്പിക്കത്തക്ക വിധം ഇപ്പോള്‍ യു.എസ്. കോണ്‍ഗ്രസ് നിയമം പരിഗണിക്കുന്നു. ഇതിനെതിരെയുള്ള ബോധവത്ക്കരണത്തിനായി 24 മണിക്കൂര്‍ വിക്കിപീഡിയ ഞങ്ങള്‍ കറുപ്പിക്കുന്നു'.

No comments:

Post a Comment